Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Burglary

Kannur

എ​ര​ഞ്ഞോ​ളി ശ്രീ ​നാ​രാ​യ​ണ മ​ഠ​ത്തി​ലും ക​ട​യി​ലും ക​വ​ർ​ച്ച

ത​ല​ശേ​രി: എ​ര​ഞ്ഞോ​ളി കു​ട​ക്ക​ള​ത്ത് ശ്രീ​നാ​രാ​യ​ണ മ​ഠ​ത്തി​ലും നി​ടു​ങ്ങോ​ട്ടും കാ​വി​ന​ടു​ത്ത ക​ട​യി​ലും ക​വ​ർ​ച്ച. ശ്രീ​നാ​രാ​യ​ണ​മ​ഠ​ത്തി​ന​ക​ത്ത് ക​യ​റി​യ ക​ള്ള​ൻ ഭ​ണ്ഡാ​ര​ത്തി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് പ​ണം ക​വ​ർ​ന്നു. ര​ണ്ടാ​യി​ര​ത്തോ​ളം രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യി മ​ഠം സെ​ക്ര​ട്ട​റി യു.​എ​ൻ.​വി​നീ​ഷ് പ​റ​ഞ്ഞു.

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ഭ​ണ്ഡാ​രം തു​റ​ന്ന് പ​ണ​മെ​ടു​ത്ത​തി​നാ​ൽ കൂ​ടു​ത​ൽ സം​ഖ്യ ഉ​ണ്ടാ​വി​ല്ലെ​ന്നാ​ണ് നി​ഗ​മ​നം. നി​ടു​ങ്ങോ​ട്ടും കാ​വി​ന് മു​ൻ വ​ശ​ത്ത് എ​ര​ഞ്ഞോ​ളി കാ​ർ​ത്തി​ക​ത്തി​ലെ പി. ​നി​ർ​മ​ല​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ല​ച​ര​ക്ക് ക​ട​യി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. മേ​ശ​വ​ലി​പ്പി​ൽ സൂ​ക്ഷി​ച്ച മൂ​വാ​യി​ര​ത്തോ​ളം രൂ​പ ക​വ​ർ​ന്നു. സ​മീ​പ​ത്തെ മ​റ്റൊ​രു ക​ട​യി​ലും ക​യ​റി. ക​ട​ക​ളു​ടെ ഷ​ട്ട​റി​ന്‍റെ പൂ​ട്ടു​ക​ൾ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​ട​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു​സം​ഭ​വം.

ഒ​രു ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങി​ലേ​ക്കു​ള്ള ഭ​ക്ഷ​ണ​ത്തി​നാ​യി പു​ല​ർ​ച്ചെ കോ​ഴി​യി​റ​ച്ചി വാ​ങ്ങാ​ൻ പോ​വു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളാ​ണ് ക​ട​യി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തെ കു​റി​ച്ച് ആ​ദ്യം അ​റി​ഞ്ഞ​ത്. ക​ട​യു​ടെ ഷ​ട്ട​ർ ഉ​യ​ർ​ത്തി വ​ച്ച് ഉ​ള്ളി​ൽ ലൈ​റ്റി​ട്ട നി​ല​യി​ൽ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ഉ​ട​മ​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ത​ല​ശോ​രി പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. സ​മീ​പ​ത്തെ സി​സി​ടി​വി. ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Latest News

Corehub Up